ഡാളസ്സ് കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം ഡിസംബർ 3 ന്

By: 600084 On: Nov 22, 2022, 4:21 PM

പി പി ചെറിയാൻ, ഡാളസ്.

ഗാര്‍ലന്റ് (ഡാളസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബർ 3 ന്  സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.

സമ്മേളനത്തില്‍ ഒന്നാം ഭാഗത്തിൽ  പ്രമേഹ നിയന്ത്രണവും ഹൃദയ വൃക്ക സംരക്ഷണവും എന്ന വിഷയത്തെ കുറിച്ച് ഡോ ഡോ:നിഷ ജേക്കബ്, രണ്ടാം ഭാഗത്തിൽ സായാഹ്നം എങ്ങനെ സ്മാർട്ട് ആക്കാം, സോഷ്യൽ മീഡിയ ഉപയോഗ പ്രദമായ ഫീച്ചറുകളെ കുറിച്ച് പ്രത്യേക പ്രഭാഷണം മൻജിത് കൈനിക്കരയും നടത്തും.

സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഡാളസ്സ് ഫോര്‍ട്ട്‌വർത്തു മെട്രോപ്ലെക്സിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വരം മാമ്പിള്ളി ലേഖാ നായർ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.