എട്ട് മാസം നീണ്ട നവീകരണപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ തിരക്കേറിയ റണ്‍വേ തിങ്കളാഴ്ച തുറന്നു. 80 മില്യണ്‍ ഡോളറിന്റെ നവീകരണ പ്രവര്‍ത്തന പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്.
കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന നിലയില്‍ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടിലെ ഈ റണ്‍വേ വിമാനയാത്രക്കാരെ സുരക്ഷിതമായും സുഗമമായും ജിടിഎയിലേക്കും പുറത്തേക്കും കൊണ്ടുപോകുമെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗബ്ര വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അവധിക്കാല സീസണ്‍ വന്നടുത്തതോടെയാണ് റണ്‍വേ തുറന്നതും എന്നത് യാത്രക്കാര്‍ക്ക് ആശ്വാസകരമാണ്.
അവധിക്കാലയാത്രകള്‍ക്കായി പുറപ്പെടുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരാന്‍ ജിടിഎഎ അറിയിക്കുന്നു. സീസണ്‍ ആരംഭിക്കുന്നതോടെ വിമാനത്താവളത്തില്‍ ഗണ്യമായ തിരക്കായിരിക്കും അനുഭവപ്പെടുക. പിയേഴ്‌സണില്‍ എത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തിലെ വെബ്‌സൈറ്റുകളും ആപ്പുകളും ഉപയോഗിക്കണമെന്ന് അധികൃതര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുവാനും യാത്ര സുഗമമാക്കുവാനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.torontopearson.com/en/corporate/media/press-releases/2022-11-21 സന്ദര്‍ശിക്കുക.