പ്രോപ്പര്‍ട്ടി ക്രൈം ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി എഡ്മന്റണില്‍ 17 പ്രോപ്പര്‍ട്ടികളില്‍ പോലീസ് തിരച്ചില്‍ നടത്തും 

By: 600002 On: Nov 22, 2022, 8:39 AM

 

സൗത്ത് എഡ്മന്റന് സമീപം കാംറോസിലും ചുറ്റിലുമുള്ള കമ്മ്യൂണിറ്റികളിലുമായി 17 ഓളം പ്രോപ്പര്‍ട്ടികളില്‍ തിരച്ചില്‍ നടത്തുമെന്ന് പോലീസ്. പ്രോപ്പര്‍ട്ടി ക്രൈം ഇന്‍വെസ്റ്റിഗേഷനുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 17 സെര്‍ച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിക്കുന്നതെന്ന് കാംറോസ് പോലീസ് സര്‍വീസ് പൊതുജനങ്ങള്‍ക്കായുള്ള അറിയിപ്പില്‍ പറയുന്നു. 

തിരച്ചിലിന്റെ ഭാഗമായി തെക്കന്‍ എഡ്മന്റണിലെ 90 കിലോമീറ്ററോളം ചുറ്റളവില്‍ വന്‍ പോലീസ് സന്നാഹമുണ്ടായിരിക്കുമെന്ന് ഏരിയയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പൊതുസുരക്ഷയെ യാതൊരുവിധത്തിലും ഇത് ബാധിക്കില്ലെന്നും ആല്‍ബെര്‍ട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌പോണ്‍സ് ടീമുകള്‍(ALERT) പ്രസ്താവനയില്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. എഡ്മന്റണ്‍ പോലീസ് സര്‍വീസും ആര്‍സിഎംപിയും അന്വേഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.