അഞ്ച് കോടി രൂപ ചെലവിൽ സംസ്ഥാനത്തെ എല്ലാ പാലങ്ങളും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്. പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കമാവും.തീരദേശ ഹൈവേയേയും കണിയാപുരത്തേയും ബന്ധിപ്പിക്കുന്ന പുതുക്കുറിച്ചി പാലത്തിലൂടെ രണ്ട് വരി ഗതാഗതം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ചിറയിന്‍കീഴ് മണ്ഡലത്തിലെ പുനര്‍നിര്‍മ്മിച്ച വിവിധ റോഡുകളുടേയു പാലങ്ങളുടെയും ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.