എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിർത്തലാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം 

By: 600021 On: Nov 21, 2022, 5:46 PM

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രികര്‍ക്ക് ഏർപ്പെടുത്തിയിരുന്ന എയര്‍ സുവിധ പോര്‍ട്ടലിലെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഇനി ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം . കോവിഡ് കേസുകളില്‍ വന്ന കുറവും  വാക്‌സിനേഷന്‍ രംഗത്ത് ഉണ്ടായ മുന്നേറ്റവുമാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപ്പിലാക്കിയിരുന്ന സുവിധ പോര്‍ട്ടല്‍   രജിസ്‌ട്രേഷന്‍ നിർത്തലാക്കാൻ കാരണമായത് .

ആരോഗ്യ മന്ത്രാലയത്തിന്റെ  പുതുക്കിയ നടപടി നവംബര്‍ 21 രാത്രി 12 മുതല്‍ പ്രാബല്യത്തില്‍ വരും എന്ന്  കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാൽ കോവിഡ് വ്യാപന നിരക്കില്‍ വീണ്ടും  വര്‍ധനവുണ്ടായാൽ  രജിസ്‌ട്രേഷന്‍  പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.