തോക്കുധാരി നിശാക്ലബിൽ നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു 25 പേർക്ക് പരിക്ക്

By: 600084 On: Nov 21, 2022, 4:56 PM

പി പി ചെറിയാൻ, ഡാളസ്.

കൊളറാഡോ: കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്ക് പറ്റിയതായും ഞായറാഴ്ച  പോലീസും സിറ്റി അധിക്രതരും നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

നവംബർ 19 ശനിയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. വെടിയുതിർത്ത 22കാരനായ തോക്കുധാരി ആൻഡേഴ്സൺ  ലീ ആൾഡ്രിച്ചിനെ  പോലീസ് കസ്റ്റഡിയിൽ അറസ്റ്റ് ചെയ്തു. വെടിവെപ്പിൽ പരിക്കേറ്റ ഇയ്യാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വവര്‍ഗാനുരാഗികള്‍ക്കായി പാര്‍ട്ടി നടത്താറുള്ള കൊളറാഡോയിലെ ക്യൂ ക്ലബ്ബിലാണ് വെടിവെപ്പ് നടന്നിരിക്കുന്നത്.

സ്വവർഗാനുകാരികളായ പുരുഷന്‍മാരും ലെസ്ബിയന്‍ സ്ത്രീകളുമാണ് എവിടെ സന്ദര്ശനത്തിനെത്തുക. വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉള്‍പ്പെടുത്തി രാത്രിയാണ് ഇവിടെ പാര്‍ട്ടികള്‍ നടക്കാറുള്ളത്.

2016-ൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ സമാനരീതിയിൽ ഒരു അക്രമസംഭവം ഉണ്ടായിരുന്നു. അന്ന് 49 പേരാണ് കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഒരു നേതാവിനോട് കൂറ് പുലർത്തുന്നതായി വെടിവെപ്പ് നടത്തിയയാൾ അവകാശപ്പെട്ടിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പിന്നീട് ഇയാളും കൊല്ലപ്പെട്ടിരുന്നു.

അമേരിക്കയിൽ നടക്കരുതാത്ത സംഭവമാണ് ഇവിടെ നടന്നിരിക്കുന്നതെന്നു  ഞാനും ജിൽ ബൈഡനും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതായും പ്രസിഡന്റ് ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.