ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 3 ശനിയാഴ്ച

By: 600084 On: Nov 21, 2022, 4:49 PM

 

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി നാലാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു.

മലങ്കര ഓർത്തഡോക്സ്‌ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ പുതിയ മെട്രോപോലിത്തയായി നിയമിതനായ ഡോ:തോമസ് മാർ ഇവാനിയോസാണ് ‌ഈ വര്‍ഷത്തെ മുഖ്യാതിഥിയായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്.

ഡാളസ്സ് ഫോർട്ട്വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത്  സെന്റ് പോൾ മലങ്കര ഓർത്തഡോൿസ് ചർച് (പ്ലാനോ)ആണ്.

മാർത്തോമാ ഇവന്റ് സെന്റര്‍ ഡല്ലാസ് ഫാർമേഴ്‌സ് ബ്രാഞ്ച് ചർച്ചിൽ നടത്തപെടുന്ന ആഘോഷങ്ങൾ കേരൾ റ്റി വി, ഫേസ്ബുക് ഓൺലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു.

വെരി റവ രാജു ഡാനിയേൽ പ്രസിഡന്റ്, റവ ജിജോ അബ്രഹാം (വൈസ് പ്രസിഡന്റ് ) ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ ബിജോയ് ഉമ്മൻ, ക്വയര്‍ കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ (കുഞ്ഞ്), യൂത്ത് കോര്‍ഡിനേറ്റര്‍ ലിതിന് ജേക്കബ്, എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.