തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയൽ ചുമതലയേറ്റു . പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയൽ നവംബർ 18ന് വിരമിച്ചിരുന്നു.ശനിയാഴ്ച നിയമനം ലഭിച്ച അദ്ദേഹം ഇന്ന് രാവിലെയാണ് ചുമതലയേറ്റതെന്ന് കമ്മീഷൻ അറിയിച്ചു.ഗുജറാത്ത്, നാഗാലാൻഡ്, മേഘാലയ, ത്രിപുര, കർണാടക എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം.
2025 ഫെബ്രുവരിയിൽ രാജീവ് കുമാർ സ്ഥാനമൊഴിയുന്നതോടെ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും. 2027 ഡിസംബർ വരെ പദവിയിൽ തുടരും. ഈ വർഷം മേയ് ൽ സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിൽ രാജീവ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ആറു വർഷമോ 65 വയസ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണർ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കാലാവധി.