ഇന്തോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‍കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. 

By: 600021 On: Nov 21, 2022, 12:57 PM

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ച  5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ  46  പേർ കൊല്ലപ്പെട്ടു . 300 പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ ഭൂരിഭാഗം പേർക്കും ഒടിവുകൾ ഉണ്ടായിട്ടുണ്ടെന്ന് സിയാൻജൂറിന്റെ അഡ്മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ പറഞ്ഞു. മരണസംഘ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. പ്രദേശത്ത്  നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയും ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് തുടരുകയാണ്.