ആരോഗ്യ പരിചരണ മേഖലയില്‍ വിദഗ്ധരുടെ അഭിപ്രായങ്ങളറിയാനും സംശയനിവാരണങ്ങള്‍ക്കുമായി വെര്‍ച്വല്‍ സംവിധാനം അവതരിപ്പിച്ച് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്). ഇന്‍ഫ്‌ളുവന്‍സയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സേവനങ്ങളിലേക്കുള്ള ആക്‌സസ് മെച്ചപ്പെടുത്തുക എന്നതാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
'ഓണ്‍ലൈന്‍ ആസ്‌ക് ആന്‍ എക്‌സ്‌പെര്‍ട്ട് പേജ്'( online ask an expert page) എന്ന ഓണ്‍ലൈന്‍ പേജാണ് ജനങ്ങള്‍ക്ക് വിദഗ്ധരുമായി സംവദിക്കാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ, വൈറസുകളുടെ വ്യാപനം, വാക്‌സിനുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങള്‍ ഈ പേജിലൂടെ മെഡിക്കല്‍ ഓഫീസര്‍മാരോട്(MOH) ചോദിക്കാം. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭ്യമാകും.
വ്യക്തിഗത ആരോഗ്യ പ്രശ്‌നങ്ങളോ മറ്റ് മെഡിക്കല്‍ ആവശ്യങ്ങളോ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പേജ് ഉപയോഗിക്കാനാവില്ല. ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ക്കെല്ലാവര്‍ക്കുമായി പ്രതികരണങ്ങള്‍ വെബ്‌പേജില്‍ പരസ്യമായി പോസ്റ്റ് ചെയ്യും. പേഴ്‌സണല്‍ ഹെല്‍ത്ത് അഡൈ്വസിനായി ആളുകള്‍ക്ക് ഹെല്‍ത്ത് ലിങ്ക് 811 ല്‍ ബന്ധപ്പെടാമെന്ന് എഎച്ച്എസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.albertahealthservices.ca/ ലിങ്ക് സന്ദര്‍ശിക്കുക.