ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ ജീവനക്കാരും സര്‍ക്കാരും തമ്മില്‍ താല്‍ക്കാലിക ധാരണയില്‍ എത്തിയതിനാല്‍ ഒന്റാരിയോയില്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും കനേഡിയന്‍ യൂണിയന് ഓഫ് പബ്ലിക് എംപ്ലോയീസ്(CUPE) പിന്മാറി. യൂണിയനും സര്‍ക്കാരും തമ്മിലുള്ള വാരാന്ത്യ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ ഉണ്ടായത്. സമരം പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അന്ത്യശാസനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് അവസാനിക്കാനിരിക്കെയാണ് ധാരണയിലെത്തിയത്.
170 ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒരു താല്‍ക്കാലിക കരാറില്‍ എത്തിയതായി യൂണിയന്റെ ഒന്റാരിയോ സ്കൂള്‍ ബോര്‍ഡ് കൗണ്‍സില്‍ ഓഫ് യൂണിയന്‍സിന്റെ(OSBCU) പ്രസിഡന്റ് ലോറ വാള്‍ട്ടണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ കരാറിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.
അടിസ്ഥാനപരമായി സര്‍ക്കാര്‍ തങ്ങളോട് പറഞ്ഞത് അവര്‍ കൂടുതല്‍ വഴങ്ങാന്‍ തയാറല്ല എന്നാണ്. ഇങ്ങനെയറിച്ചിട്ടും ആവശ്യമനുസരിച്ച് കരാര്‍ അംഗീകരിക്കാന്‍ അംഗങ്ങളെ കേന്ദ്ര കമ്മിറ്റി ശുപാര്‍ശ ചെയ്യുമെന്ന് വാള്‍ട്ടണ്‍ വിശദീകരിച്ചു. യൂണിയന് അംഗങ്ങള്‍ താല്‍ക്കാലിക കരാര്‍ അംഗീകരിക്കാതിരിക്കാന്‍ വോട്ട് ചെയ്താല്‍, യൂണിയനും സര്‍ക്കാരും ചര്‍ച്ചയിലേക്ക് മടങ്ങേണ്ടി വരും.
തൊഴിലാളികള്‍ക്ക് 3.59 ശതമാനം വേതന വര്‍ധനവായിരുന്നു യൂണിയന് മുമ്പ് ആവശ്യപ്പെട്ടിരുന്നത്.