കാനഡയിലെ ശരാശരി വാടക ഒക്ടോബറില്‍ 12 ശതമാനം ഉയര്‍ന്ന് ഏകദേശം 2,000 ഡോളറായതായി Rentals.ca പുറത്തിറക്കിയ നാഷണല്‍ റെന്റ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ശരാശരി വാടക വില 11.8 ശതമാനം അല്ലെങ്കില്‍ 209 ഡോളര്‍ വര്‍ധിച്ചുവെന്നും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് എല്ലാ പ്രോപ്പര്‍ട്ടി ഇനങ്ങളിലും ശരാശരി വാടക 1976 ഡോളര്‍ ആയി ഉയര്‍ന്നതായും നാഷണല്‍ റെന്റ് റിപ്പോര്‍ട്ടും ടൊറന്റോ റിയല്‍ എസ്‌റ്റേറ്റ് റിസര്‍ച്ച് സ്ഥാപനമായ അര്‍ബനേഷനും(urbanation) വ്യക്തമാക്കുന്നു.
സിംഗിള്‍-സെമി ഡിറ്റാച്ച്ഡ് വീടുകള്‍, ടൗണ്‍ഹൗസുകള്‍, കോണ്ടമിനിയം അപ്പാര്‍ട്ട്‌മെന്റുകള്‍, റെന്റല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.
ഒക്ടോബറിലെ ശരാശരി വാടക സെപ്റ്റംബറില്‍ നിന്ന് 2.2 ശതമാനം ഉയര്‍ന്നു. 2019 ഒക്ടോബറിലെ പാന്‍ഡെമിക്കിന് മുമ്പുള്ള 1,845 ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഏഴ് ശതമാനം അല്ലെങ്കില്‍ 130 ഡോളര്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.