യുക്രൈന് പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി കീവില്‍ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്‍റെ പ്രതിരോധ സഹായ വാഗ്ദാനവുമായിബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വ്യോമാക്രമണത്തിൽ റഷ്യയുടെ വിമാനങ്ങളെ തകര്‍ക്കാനുള്ള വെടിക്കോപ്പുകളും ഇറാന്‍ നല്‍കിയിട്ടുള്ള ഡ്രോണുകളെ തകര്‍ക്കാനുള്ള ടെക്നോളജിയും അടങ്ങുന്നതാണ് ബ്രിട്ടന്‍റെ പ്രതിരോധ സഹായം.യുക്രൈന്‍കാര്‍ക്കായുള്ള സൈനിക പരിശീലനം കൂട്ടുമെന്നും ആര്‍മി വൈദ്യ സംഘത്തേയും എന്‍ജിനിയര്‍മാരെയും അയക്കുമെന്നും ഋഷി സുനക് വിശദമാക്കി. യുക്രൈന് നേരത്തെ പ്രഖ്യാപിച്ച ആയിരം മിസൈല്‍ വേധ സംവിധാനത്തിനു പുറമേയാണ് ഋഷി സുനകിൻറെ പ്രതിരോധ സഹായം
യുക്രൈന്‍റെ യുദ്ധസ്മാരകം സന്ദര്‍ശിച്ച ഋഷി സുനക് അവിടുത്തെ സാധാരണക്കാര്‍ക്കെതിരെ പ്രയോഗിച്ച ഇറാന്‍ നിര്‍മ്മിത ഡ്രോണുകളും ഋഷി കണ്ടു. യുദ്ധമവസാനിപ്പിച്ച് നീതി നടപ്പിലാക്കാനായുള്ള യുക്രൈന്‍റെ പോരാട്ടത്തിനൊപ്പം യുകെ ഉണ്ടാവുമെന്ന് ഋഷി സുനക് ഉറപ്പ് നല്‍കി.മാനുഷിക പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് പ്രതിരോധ സഹായമെന്നും ഋഷി സുനക് വ്യക്തമാക്കി.യുക്രൈന്‍റെ ഊര്‍ജ്ജ മേഖലയുടെ 50 ശതമാനത്തോളം റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നിരിക്കുമ്പോഴാണ് ഋഷി സുനകിന്‍റെ പ്രതിരോധ സഹായമെത്തുന്നത്.