അപൂർവയിനം പ്രാവിനെ 140 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി.

By: 600021 On: Nov 20, 2022, 2:35 PM

ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജയണ്‍ എന്ന പ്രാവിനത്തില്‍ പെടുന്ന അപൂര്‍വ്വയിനം പ്രാവിനെ വീണ്ടും കണ്ടെത്തി. ഭൂമുഖത്ത് നിന്നും 140 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  കാണാതായെന്ന് വിലയിരുത്തിയ  പക്ഷിയാണ് ഇത്. പാപ്പുവ ന്യൂ ഗിനിയയിലെ ദ്വീപിനുള്ളിലെ വനത്തിലാണ് ഒരുമാസം നീണ്ട തെരച്ചിലിനൊടുവിൽ അപൂര്‍വ്വ കണ്ടെത്തല്‍. അപൂര്‍വ്വയിനം പക്ഷിയെ കണ്ടെന്ന് വേട്ടക്കാരില്‍ നിന്നും ലഭിച്ച സൂചനയെ തുടർന്നാണ്  ഗവേഷകര്‍   തിരച്ചിൽ ആരംഭിച്ചത്. അപൂര്‍വ്വ സംഭവമാണെന്നും വംശനാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നുമാണ്  ഗവേഷണ സംഘത്തലവന്‍ ജോണ്‍ മിറ്റമെറിയര്‍ പറയുന്നത്.

ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം  വിവിധ ഇടങ്ങളിലായി സ്ഥാപിച്ച ക്യാമറ തിരികെ എടുക്കവെയാണ് ഫെസന്‍റിന്‍റെ ചിത്രം ഗവേഷകര്‍ക്ക് ലഭിച്ചത്. 1882 ലാണ് ഇവയുടെ ചിത്രം അവസാനമായി കാമറയിൽ പകർത്തിയത്. ശാസ്ത്ര ലോകത്തിനു ഈ ജീവി വിഭാഗത്തേക്കുറിച്ച് പരിമിതമായ അറിവുകള്‍ മാത്രമാണ് ഉള്ളതെന്നിരിക്കെ നിലവിലുള്ള ഫെസന്‍റുകള്‍ കുറയുന്നുണ്ടോ എന്നാണ് ആശങ്ക.