കേരളത്തെ ആശയക്കുഴപ്പത്തിലാക്കി സിൽവർലൈൻ പദ്ധതി

By: 600021 On: Nov 19, 2022, 6:56 PM

എതിര്‍പ്പുകള്‍ നിലനിൽക്കെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ അതിവേ​ഗ പാത പദ്ധതി പ്രവർത്തനങ്ങൾ കേരള സർക്കാർ  താൽക്കാലികമായി നിർത്തിവെച്ചു എന്ന് റിപ്പോർട്ടുകൾ. സിൽവർ ലൈനിനായി സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണയെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരെ  തിരിച്ച് വിളിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. തീരുമാനത്തെ സ്വാഗതം ചെയ്ത്  വിവിധ രാഷ്ട്രീയ സംഘടനകൾ രംഗത്ത് എത്തിയിരുന്നു.

എന്നാൽ, പദ്ധതി നിർത്തിവെച്ചിട്ടില്ലെന്നും സർക്കാറോ മന്ത്രിസഭയോ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നുമാണ് ഒരു പക്ഷം മന്ത്രിമാരുടെ പ്രതികരണം. കേന്ദ്ര സർക്കാറിൽനിന്ന് അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതി ആരംഭിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവര്‍ലൈൻ സര്‍വ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്. കടുത്ത പ്രതിഷേധങ്ങൾക്കിടെ  അതിരടയാളമിടാൻ  ജിയോ ടാഗിംഗ് മതിയെന്നാണ്  സര്‍ക്കാര്‍ തീരുമാനം.