ട്രംപിൻ്റെ  ട്വിറ്റർ നിരോധനം പിൻവലിക്കാൻ പൊതുജനാഭിപ്രായം തേടി ഇലോൺ മസ്ക് 

By: 600021 On: Nov 19, 2022, 6:28 PM

ക്യാപിറ്റോൾ അക്രമത്തിന് ശേഷം അമേരിക്കന്‍ മുന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ്  ട്രംപിന് ഏർപ്പെടുത്തിയ ട്വിറ്റർ നിരോധനം പിൻവലിക്കാൻ സ്വന്തം അക്കൗണ്ടില്‍ വോട്ടെടുപ്പ് നടത്തി ഇലോൺ മസ്ക് . ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ്  വോട്ടെടുപ്പ്.

അതേസമയം, പ്ലാറ്റ്‌ഫോമിൽ നിന്ന് തന്നെ സ്ഥിരമായി സസ്പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത്  ട്വിറ്ററിനെതിരെ ഫയൽ ചെയ്ത കേസ്  പുനരാരംഭിക്കാൻ  ഡൊണാൾഡ് ട്രംപ്   അപ്പീൽ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റ് ജോ ബൈഡന്റെ  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയപ്രഖ്യാപനത്തിനിടെ   ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന്  കൂടുതൽ ആക്രമണ  സാധ്യത മുന്നിൽക്കണ്ട്  ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്തതായി ട്വിറ്റർ അറിയിക്കുകയായിരുന്നു. 

ട്വിറ്ററിന്   പുതിയ ഉള്ളടക്ക  നയം  പ്രഖ്യാപിച്ച  എലോൺ മസ്‌ക്, ട്വിറ്റർ  സംസാരത്തിനുള്ള സ്വാതന്ത്ര്യമാണെന്നും "വിദ്വേഷ ട്വീറ്റുകൾ  പരമാവധി ഡീബൂസ്റ്റ് ചെയ്യുകയും ഡീമോണിറ്റൈസ് ചെയ്യുകയും ചെയ്യും എന്നും കൂട്ടിച്ചേർത്തു.