പി പി ചെറിയാൻ, ഡാളസ്.
മിസോറി / ടെക്സസ് : 500 ബില്യൻ ഡോളർ സ്റ്റുഡന്റ് ലോൺ എഴുതി തള്ളാനുള്ള നടപടികൾ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ബൈഡൻ ഭരണകൂടം യുഎസ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
ടെക്സസ്, മിസോറി കോടതികൾ സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും, നടപടി ഉടൻ നിർത്തിവയ്ക്കണമെന്നു ബൈഡൻ ഭരണകൂടത്തിനു നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. സ്റ്റുഡന്റ് ലോൺ നടപടികൾ നിർത്തിവയ്ക്കുന്നത് അമേരിക്കൻ ജനതയെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കുമെന്ന് കോടതിയിൽ ഭരണകൂടം വാദിക്കുന്നു.
കീഴ്കോടതികളുടെ വിധി സുപ്രീം കോടതി റദ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ഇതുവരെ ലഭിച്ച പതിനായിരക്കണക്കിനു അപേക്ഷകൾ റിട്ടായി പരിഗണിച്ച് എത്രയും വേഗം ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടു.