സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രണ്ട് ടാക്‌സ് ക്രെഡിറ്റുകള്‍ പ്രഖ്യാപിച്ച് പുതിയ ബീസി പ്രീമിയര്‍ 

By: 600002 On: Nov 19, 2022, 12:22 PM


പുതിയ ബീസി പ്രീമിയറായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനങ്ങള്‍ക്ക് ടാക്‌സ് ക്രെഡിറ്റ് പ്രഖ്യാപിച്ച് ഡേവിഡ് എബി. ബീസിയില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതബില്ലില്‍ 100 ഡോളര്‍ കോസ്റ്റ് ഓഫ് ലിവിംഗ് ക്രെഡിറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതുകൂടാതെ, താഴ്ന്ന, ഇടത്തരം വരുമാനക്കാര്‍ക്കിടയില്‍ മുതിര്‍ന്നവര്‍ക്ക് 164 ഡോളര്‍ വരെയും കുട്ടികള്‍ക്ക് 41 ഡോളര്‍ വരെയും നല്‍കുന്ന ബീസി അഫോര്‍ഡബിലിറ്റി ക്രെഡിറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരിയിലാണ് പ്രാബല്യത്തില്‍ വരിക. 

പ്രവിശ്യയിലെ ജനങ്ങളും ചെറുകിട ബിസിനസ് സംരംഭകരും ആഗോള പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നും വര്‍ധിച്ചുവരുന്ന ചെലവുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നവരെ സഹായിക്കുന്നതിലാണ് സര്‍ക്കാര്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ടാക്‌സ് ക്രെഡിറ്റ് പ്രഖ്യാപന വേളയില്‍ എബി പറഞ്ഞു.