വൈപ്പര്‍ മോട്ടോറിലെ തകരാര്‍: ഫോര്‍ഡ് എഫ്-150 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

By: 600002 On: Nov 19, 2022, 12:07 PM


വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ മോട്ടോറിലെ തകരാര്‍ മൂലം യുഎസിലും കാനഡയിലുമായി 550,000 ത്തിലധികം എഫ്-150 വാഹനങ്ങള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. മോട്ടോറിന്റെ പ്രവര്‍ത്തനം നിലച്ചേക്കാമെന്നും ഇത് വൈപ്പറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയേക്കാമെന്നും കമ്പനി പറയുന്നു. 

2021-22 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഈ വാഹനങ്ങളിലെ പ്രവര്‍ത്തനരഹിതമായ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ ചില സന്ദര്‍ഭങ്ങളില്‍ വിസിബിളിറ്റി കുറയ്ക്കുകയും ഇതുവഴി അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി കമ്പനി അറിയിച്ചു. യുഎസില്‍ 453,650 വാഹനങ്ങളും കാനഡയില്‍ 103,076 വാഹനങ്ങളുമാണ് തിരിച്ചിവിളിക്കുന്നത്. 

ജനുവരി 3 ന് റീകോള്‍ നോട്ടീസ് മെയില്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഡീലര്‍മാര്‍ ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ മോട്ടോര്‍ സൗജന്യമായി മാറ്റി സ്ഥാപിച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചു.