കുട്ടികള്‍ക്കായുള്ള ഒരു മില്യണിലധികം വേദന നിവാരണ മരുന്നുകള്‍ അടുത്തയാഴ്ചയോടെ കാനഡയിലെത്തുമെന്ന് ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സുപ്രിയ ശര്‍മ്മ. കുട്ടികളുടെ മരുന്ന് ക്ഷാമം കണക്കിലെടുത്താണ് മരുന്നുകളുടെ ഇറക്കുമതി ഉടന്‍ നടത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള മെഡിസിന്‍ ക്ഷാമം പരിഹരിക്കാന്‍ കഠിനമായ പരിശ്രമത്തിലാണെന്നും ഇതിന് സമയമെടുക്കുമെന്നും ഡോ. സുപ്രിയ ശര്‍മ്മ പറയുന്നു. വിദേശത്തു നിന്നുള്ള മെഡിസിനുകളുടെ ഇറക്കുമതിക്ക് അനുബന്ധമായി രാജ്യത്ത് അസറ്റാമിനോഫെന്‍, ഐബുപ്രോഫൈന്‍ മരുന്നുകളുടെ ഉല്‍പ്പാദനം വര്‍ധിക്കുമ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.