ഒന്റാരിയോയില്‍ 80 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കുക 

By: 600002 On: Nov 19, 2022, 8:46 AM


വാരാന്ത്യത്തില്‍ ഒന്റാരിയോയുടെ ചില ഭാഗങ്ങളില്‍ 80 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. കനത്ത മഞ്ഞുവീഴ്ച വാഹനമോടിക്കാന്‍ തടസ്സം സൃഷ്ടിക്കും. വിസിബിളിറ്റി പൂജ്യമായി കുറയാനിടയുള്ളതിനാല്‍ സ്ഥിതി മെച്ചപ്പെടുന്നത് വരെ ആളുകള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കുന്നു. 

പാരി സൗണ്ട്-മസ്‌കോക, നയാഗ്ര, കിംഗ്‌സ്റ്റണ്‍-പ്രിന്‍സ് എഡ്വേര്‍ഡ് കൗണ്ടി എന്നിവയുള്‍പ്പെടെ തെക്കന്‍ ഒന്റാരിയോയിലെ നിരവധി പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച പ്രവചിച്ചിട്ടുണ്ട്. 

ബ്ലൂ മൗണ്ടെയ്ന്‍സ്, നോര്‍ത്തേണ്‍ േ്രഗ കൗണ്ടി, തെക്കന്‍ ബ്രൂസ് കൗണ്ടി എന്നിവിടങ്ങളില്‍ ഞായറാഴ്ചയോടെ മഞ്ഞുവീഴ്ച 50 മുതല്‍ 80 സെന്റിമീറ്റര്‍ വരെയാകുമെന്നും ഏജന്‍സി പറയുന്നു.