കസ്റ്റഡി വാഹനങ്ങൾ നശിക്കാതെ നോക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്തർ: സുപ്രീം കോടതി

By: 600021 On: Nov 18, 2022, 6:41 PM

 

രാജ്യത്ത് വിവിധ  കേസുകളിൽ പെട്ട് കസ്റ്റിഡിയിൽ എടുത്തിട്ടുള്ള വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണമെന്ന് സുപ്രീ കോടതി നിരീക്ഷണം. നിയമ നടപടികൾക്ക് ശേഷം കൃത്യമായി വാഹനങ്ങൾ വിട്ടുനൽകണമെന്ന ഡിജിപി സർക്കുലർ നിലവിലുണ്ടെങ്കിലും  ചെറിയ കേസുകളിൽ പോലും   കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ  പരിസരത്ത് കെട്ടികിടന്ന് നശിച്ചു പോകുന്ന  സാഹചര്യത്തിൽ  വാഹനങ്ങൾ നശിക്കാതിരിക്കാൻ  ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം എന്നും  കോടതി വ്യക്തമാക്കി.

കേരളത്തിൽ മഞ്ചേരി ലഹരികേസിൽ പിടികൂടിയ സ്വിഫറ്റ് കാറാണ് സുപ്രീം കോടതിയുടെ പുതിയ  നീരീക്ഷണങ്ങൾക്ക് കാരണം. സുപ്രീംകോടതി ഉത്തരവോടെ  ലഹരിക്കേസിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കാനുള്ള അധികാരം മജിസ്ട്രേറ്റ് കോടതികൾക്ക് ഇല്ലെന്ന് 2019 ലെ കേരള  ഹൈക്കോടതി ഉത്തരവുകൾ ഇതോടെ റദ്ദാകുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.