കേരളത്തിൽ ഉയർന്നുവരുന്ന വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാൻ ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുരപ്പുറ സോളാർ പദ്ധതിക്ക് ഉത്തർപ്രദേശിൻ്റെ ആദരം. ഉപയോഗിക്കാത്ത വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാനും കഴിയുമെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. ദേശീയ ശ്രദ്ധ ആകർഷിച്ച പദ്ധതി രാജ്യത്തിന് മാതൃകയാണെന്നാണ് വിലയിരുത്തൽ.
ലക്നൗവിൽ ഉത്തർപ്രദേശ് സർക്കാരും ഉത്തർപ്രദേശ് വൈദ്യുത വിതരണ യൂട്ടിലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കെ.എസ്.ഇ.ബി ഡയറക്ടറും സൗരയുടെ ഡയറക്ടറുമായ ആർ.സുകു ഉത്തർപ്രദേശ് ഐ.റ്റി ആന്റ് ഇലക്ട്രോണിക്സ് മന്ത്രി അജിത് സിംഗ് പാലിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.