ജാമ്യ ഹർജികൾ, വിവാഹ ട്രാൻസ്ഫർ കേസുകൾ തുടങ്ങി മൂവായിരത്തോളം ഹർജികൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ അതിവേഗ പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. 13 ബെഞ്ചുകളും പത്ത് വീതം വിവാഹാനന്തര കേസുകളുടെ ട്രാൻസ്ഫർ ഹർജികളും ജാമ്യ ഹർജികളും പരിഗണിക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ ഫുൾ കോർട്ട് യോഗത്തിൽ തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചു. എല്ലാ കേസുകളും ജാമ്യാപേക്ഷകളും ശീതകാല അവധിക്ക് മുമ്പ് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനാലാണ് നടപടികൾ വേഗത്തിലാക്കുന്നത്.