കാല്‍ഗറിയില്‍ പുതിയ സേഫ്റ്റി ഫീച്ചര്‍ അവതരിപ്പിച്ച് ഊബര്‍

By: 600002 On: Nov 18, 2022, 11:50 AM

 

കാല്‍ഗറിയിലെ തങ്ങളുടെ ഡ്രൈവര്‍മാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനവുമായി ഊബര്‍. കമ്പനിയുടെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്ന ആദ്യ കനേഡിയന്‍ നഗരമാണ് കാല്‍ഗറി. 

യാത്രകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ഓഡിയോ റെക്കോര്‍ഡിംഗ് സേഫ്റ്റി ഫീച്ചറാണ് ഊബര്‍ കാല്‍ഗറിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിന്റെ സഹായത്തോടെ നഗരത്തിലെ ഊബര്‍ ഡ്രൈവര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും അവരുടെ ആപ്പുകള്‍ വഴി യാത്രകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. വ്യാഴാഴ്ച മുതല്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. 

യാത്ര ആരംഭിച്ച ശേഷം ആപ്പിന്റെ ടൂള്‍കിറ്റിലൂടെ റെക്കോര്‍ഡിംഗ് ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാം. യാത്ര മോണിറ്റര്‍ ചെയ്യാനും എന്തെങ്കിലും അപകടമോ മറ്റ് അസുഖകരമായ സാഹചര്യങ്ങളോ ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 

ഫീച്ചറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഊബര്‍ സൈറ്റ് സന്ദര്‍ശിക്കുക.