സെന്‍ട്രല്‍ ഒന്റാരിയോയില്‍ 60 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രവചിച്ച് എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Nov 18, 2022, 11:27 AM


ഞായറാഴ്ചയോടെ സെന്‍ട്രല്‍ ഒന്റാരിയോയില്‍ 30 മുതല്‍ 60 സെന്റിമീറ്റര്‍ വരെ  മഞ്ഞുവീഴ്ച പ്രവചിച്ച് എണ്‍വയോണ്‍മെന്റ് കാനഡ. ബാരി, കോളിംഗ്വുഡ്, മിഡ്‌ലാന്‍ഡ്, ബര്‍ക്‌സ് ഫാള്‍സ്, ബ്രൂസ് പെനിന്‍സുല, ഓവന്‍ സൗണ്ട്, കിംഗ്‌സ്റ്റണ്‍, പിക്ടണ്‍, ഹണ്ട്‌സ്‌വില്ലെ, സിംകോ തുടങ്ങിയ പ്രദേശങ്ങളില്‍ സ്‌നോ സ്‌ക്വാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ബ്രേസ്ബ്രിഡ്ജ്, ഗ്രാവന്‍ഹര്‍സ്റ്റ്, ഹണ്ട്‌സ്‌വില്ലെ, ബേസ്‌വില്ലെ, പോര്‍ട്ട് കാര്‍ലിംഗ്, പോര്‍ട്ട് സെവേണ്‍, പാരിസൗണ്ട്, റോസ്സോ, കില്‍ബിയര്‍ പാര്‍ക്ക്, ഓവന്‍ സൗണ്ട്, ബ്ലൂമൗണ്ടെയ്ന്‍സ് എന്നിവടങ്ങളിലും 60 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. 

കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ അനിവാര്യമല്ലാത്ത യാത്രകള്‍ മാറ്റിവെക്കണമെന്നും യാത്ര അനിവാര്യമാണെങ്കില്‍ യാത്രയുടെ ഷെഡ്യൂളിനെക്കുറിച്ചും ലക്ഷ്യസ്ഥാനത്തെക്കുറിച്ചും മറ്റുള്ളവരെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. എമര്‍ജന്‍സി കിറ്റ് കരുതാനും നിര്‍ദ്ദേശത്തിലുണ്ട്.