ഇപ്പോള്‍ അത്ര സേഫ് അല്ല കാല്‍ഗറിയെന്ന് പ്രതികരിച്ച് പകുതിയിലധികം ജനങ്ങള്‍. തിങ്ക്എച്ച്ക്യു പബ്ലിക് അഫയേഴ്സ്( ThinkHQ Public Affairs) നടത്തിയ വോട്ടെടുപ്പിലാണ് ഭൂരിപക്ഷം പേരും കാല്‍ഗറിയിലെ സുരക്ഷിതത്വം കുറഞ്ഞതായി പ്രതികരിച്ചത്. 53 ശതമാനം പേരുടെ അഭിപ്രായം 2019 നെ അപേക്ഷിച്ച് കാല്‍ഗറിയില്‍ സുരക്ഷിതത്വം കുറഞ്ഞുവെന്നാണ്.
പാന്‍ഡെമിക്കിന് മുമ്പുള്ളേതിനേക്കാള്‍ സുരക്ഷ ഇപ്പോഴില്ലെന്നാണ് 53 ശതമാനത്തിന്റെ അഭിപ്രായം. അതേസമയം സുരക്ഷിതമെന്ന് തോന്നിയവരാകട്ടെ ആകെ നാല് ശതമാനം പേര്‍ക്ക് മാത്രമാണ്. 42 ശതമാനം പേര്‍ക്ക് കുറച്ച് സുരക്ഷയുണ്ടെന്ന് പ്രതികരിച്ചു.
കാല്‍ഗറിയില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലായതായി 48 ശതമാനം പേര് പറഞ്ഞപ്പോള്‍ 12 ശതമാനം പേര് താരതമ്യേന കുറവാണെന്ന് പ്രതികരിച്ചു. പ്രായം കൂടുന്തോറും സുരക്ഷ കുറഞ്ഞുവെന്ന് തോന്നിയത് പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ്. കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്ന് കരുതുന്നവരും സ്ത്രീകള്‍ തന്നെ, 53 ശതമാനം പേര്.
ഒക്ടോബര്‍ 17 നും 20 നും ഇടയില്‍ കാല്‍ഗറിയില്‍ താമസിക്കുന്ന 1,172 പേരിലാണ് സര്‍വേ നടത്തിയിരിക്കുന്നത്.