ലോകകപ്പ്: ഖത്തറിലേക്ക് പോകുന്ന ആരാധകര്‍ക്ക് യാത്രാ നിര്‍ദ്ദേശങ്ങള്‍ നല്‍കി കാനഡ 

By: 600002 On: Nov 18, 2022, 10:45 AM

 

നവംബര്‍ 20 ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പ് ആസ്വദിക്കാനായി പോകുന്ന ആരാധകര്‍ക്ക് യാത്രാ ഉപദേശവുമായി കാനഡ. ഖത്തറിലെയും ഫിഫയുടെയും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതുള്‍പ്പെടെ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഓര്‍ത്തുവയ്‌ക്കേണ്ട ചില നിര്‍ദ്ദേശങ്ങളാണ് കാനഡ നല്‍കുന്നത്. 

കനേഡിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ആരാധകര്‍ ഉറപ്പായും പാലിക്കേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഖത്തറില്‍ കൈകള്‍ പിടിക്കുന്നതും ചുംബിക്കുന്നതും ഉള്‍പ്പെടെയുള്ള പൊതുസ്‌നേഹപ്രകടനങ്ങള്‍ സാമൂഹികമായി അംഗീകരിക്കപ്പെടുന്നില്ല, കൂടാതെ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കേണ്ടതില്ല. എന്നാല്‍ മാന്യമായ വസ്ത്രധാരണമായിരിക്കണമെന്നും ഉപദേശിക്കുന്നു. വിവേകത്തോടെ പെരുമാറുക, മതപരവും സാമൂഹികവുമായ പാരമ്പര്യങ്ങളെ ബഹുമാനിക്കുക, ഫോട്ടോയെടുക്കുന്നതിന് മുമ്പ് അനുമതി തേടുക എന്നിങ്ങനെയാണ് യാത്രക്കാര്‍ക്കുള്ള ഉപദേശങ്ങള്‍. 

പൊതുഇടങ്ങളില്‍ മദ്യാപാനം, മദ്യ വില്‍പ്പന എന്നിവയും ഖത്തറില്‍ നിരോധിച്ചിട്ടുണ്ട്. 

നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://travel.gc.ca/destinations/qatar എന്ന സൈറ്റില്‍ ലഭ്യമാകും.