റീജിയണല്‍ കൗണ്‍സിലര്‍മാരെ നേരിട്ട് നിയമിക്കാം; മേയര്‍ക്ക് കൂടുതല്‍ അധികാരം: പുതിയ നിയമം പാസാക്കാന്‍ ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Nov 18, 2022, 8:23 AM


ചില മുനിസിപ്പാലിറ്റികള്‍ക്കായി റീജിയണല്‍ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ സര്‍ക്കാരിന് സ്വയംഭരണാധികാരം നല്‍കുന്ന നിയമം പാസാക്കാന്‍ ഒന്റാരിയോ ഒരുങ്ങുന്നു. 'ബെറ്റര്‍ മുനിസിപ്പല്‍ ഗവേണന്‍സ് ആക്ട്'  എന്ന് പേരിട്ടിരിക്കുന്ന ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. ഒപ്പം ഭവന നിര്‍മാണത്തിന് സഹായിക്കുന്നതിന് അധിക പദ്ധതി ( additional tool) യും നിയമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 

നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ വീടുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ ധീരമായ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ഹൗസിംഗ് മിനിസ്റ്റര്‍ സ്റ്റീവ് ക്ലാര്‍ക്ക് പറഞ്ഞു. സാധാരണയായി റീജിയണല്‍ കൗണ്‍സിലര്‍മാരെ പൊതുവോട്ടിനിടെയോ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വോട്ടിലൂടെയോ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. 

നിര്‍ദ്ദിഷ്ട നിയമ പ്രകാരം, നിലവിലെ കൗണ്‍സിലിന്റെ കാലാവധി വരെ നയാഗ്ര, പീല്‍, യോര്‍ക്ക് മേഖലകളിലേക്ക് കൗണ്‍സിലര്‍മാരെ  മുന്‍സിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മിനിസ്റ്റര്‍ക്ക് നിയമിക്കാം. നയാഗ്രയില്‍ ജിം ബ്രാഡ്‌ലി, പീലില്‍ നാന്‍ഡോ ഇയാനിക്ക, യോര്‍ക്കില്‍ വെയ്ന്‍ എമേഴ്‌സണ്‍ എന്നിവരാണ് നിലവിലെ തലവന്മാര്‍. ഇവരെ വീണ്ടും കൗണ്‍സിലിന്റെ തലവന്മാരായി നിയമിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ക്ലാര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.