പ്രമേഹം; കേരളം വാങ്ങുന്നത് 2000 കോടിയുടെ മരുന്നുകൾ 

By: 600021 On: Nov 17, 2022, 5:23 PM

കേരളത്തിൽ പ്രമേഹനിയന്ത്രണത്തിനായി  ഒരു വര്‍ഷത്തില്‍ വിറ്റഴിയുന്നത്  2,000 കോടി രൂപയുടെ മരുന്നുകള്‍.  ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ കണക്കുകള്‍  പ്രകാരം  ഇന്‍സുലിനും ഗുളികകളും ഉള്‍പ്പെടെയുള്ള  പ്രമേഹനിയന്ത്രണ മരുന്നുകളാണ് കേരളത്തിലെ മരുന്ന് വില്‍പനയില്‍  രണ്ടാംസ്ഥാനത്ത്. ഇത് മൊത്തം 15,000 കോടി രൂപയുടെ  മരുന്നുവില്‍പനയുടെ  15 ശതമാനമാണ്. രണ്ടുതരം ഇന്‍സുലിനുകള്‍, മെറ്റ്‌ഫോര്‍മിന്‍+ഗ്ലിമെപിറൈഡ് , മെറ്റ്‌ഫോര്‍മിന്‍ +വില്‍ഡാഗ്ലിപ്റ്റിന്‍ , മെറ്റ്‌ഫോര്‍മിന്‍+ സിടാഗ്ലിപ്റ്റിന്‍ എന്നീ സംയുക്ത ഗുളികകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകള്‍. 

7.5 കോടിയിലധികം പ്രമേഹ രോഗികൾ രാജ്യത്തുണ്ട്. മരുന്നുകള്‍ക്കായി സംസ്ഥാനം വലിയ രീതിയില്‍ പണം ചെലവാക്കുമ്പോഴും  80% രോഗികളുടേയും പ്രമേഹം നിയന്ത്രണത്തില്‍ അല്ലെന്നാണ് റിപോർട്ടുകൾ പറയുന്നത്. പ്രമേഹത്തെക്കുറിച്ച്  ശരിയായ അറിവ് നേടാത്തതും ഇന്‍സുലിനും മറ്റു  മരുന്നുകളും കൃത്യമായി കഴിക്കാത്തതും മാറ്റമില്ലാത്ത ജീവിതരീതിയുമെല്ലാം  പ്രമേഹം കൂടാന്‍ കാരണമാകുന്നുണ്ട്.