എഎച്ച്എസില്‍ അഴിച്ചുപണി: തീരുമാനവുമായി ഡാനിയേല്‍ സ്മിത്ത് മുന്നോട്ട്; ആരോഗ്യമന്ത്രിക്ക് കത്തയച്ചു  

By: 600002 On: Nov 17, 2022, 11:33 AM

 

ആല്‍ബെര്‍ട്ടയിലെ ആരോഗ്യ  മേഖലയിലെ സംരക്ഷണത്തിനായുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചുകൊണ്ട് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗിന് കത്ത് അയച്ചു. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിലെ അഴിച്ചുപണി, വൃദ്ധജനങ്ങളുടെ പരിചരണം മെച്ചപ്പെടുത്തല്‍, ആരോഗ്യ മേഖലയിലെ സ്റ്റാഫിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ ഉള്‍പ്പെടെ 11 ഓളം വിഷയങ്ങള്‍ കത്തില്‍ വിശദീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, ഇഎംഎസ് പ്രതികരണ സമയം മെച്ചപ്പെടുത്തുക, സര്‍ജിക്കല്‍ ബാക്ക്‌ലോഗുകള്‍ കുറയ്ക്കുക, എമര്‍ജന്‍സി റൂം കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നിവയ്ക്കായിരിക്കും തന്റെ ആദ്യ ശ്രദ്ധയെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. യുസിപി ഇതിനകം ആരോഗ്യപരിപാലന സംവിധാനത്തില്‍ വിവിധ മേഖലകള്‍ മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പര്‍ച്ചേസിംഗ്, പരിചരണത്തിന്റെ നിലവാരം, ധനസഹായം, മാനവവിഭവ ശേഷി എന്നിവ കേന്ദ്രീകൃതമാക്കാം, എന്നാല്‍ പരിചരണം എങ്ങനെ നല്‍കണം എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ പ്രാദേശികമായി എടുക്കണമെന്ന് കോപ്പിംഗ് പറഞ്ഞു.