ആല്‍ബെര്‍ട്ടയില്‍ വീണ്ടും കോവിഡ് വര്‍ധിക്കുന്നു; എട്ടാമത്തെ ആഴ്ചയിലും ആശുപത്രിയില്‍ പ്രവേശിച്ചത് ആയിരത്തിലധികം പേര്‍ 

By: 600002 On: Nov 17, 2022, 9:43 AM


ആല്‍ബെര്‍ട്ടയിലെ ആശുപത്രികളില്‍ കോവിഡ് ബാധിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 1,141 പേരാണ് രോഗംബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്നാണ് കണക്കുകള്‍. ഐസിയുവില്‍ പരിചരണത്തിലുള്ളത് 40 പേരാണ്. കഴിഞ്ഞയാഴ്ചയിലെ അപ്‌ഡേറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ആശുപത്രികളില്‍ 51 പേരുടെയും ഐസിയുവില്‍ നാല് പേരുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞയാഴ്ചയില്‍ 1,090 പേരായിരുന്നു ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഐസിയുവില്‍ 36 പേരും. തുടര്‍ച്ചയായ എട്ട് ആഴ്ചകളിലും രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയായിട്ടില്ല. ഇതേകാലയളവില്‍ രോഗികളുടെ എണ്ണം 112 ആയി വര്‍ധിക്കുകയും ചെയ്തു. 

ബുധനാഴ്ച 44 കോവിഡ് മരണങ്ങളാണ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണങ്ങളില്‍ 11 എണ്ണം ഈയാഴ്ചയില്‍ സംഭവിച്ചതാണ്. മറ്റ് 33 എണ്ണം സെപ്റ്റംബര്‍ 20 നും നവംബര്‍ 7 നും ഇടയിലുണ്ടായതാണ്. ഇതോടെ ആല്‍ബെര്‍ട്ടയിലെ മരണസംഖ്യ 5,137 ആയി.