പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

By: 600021 On: Nov 16, 2022, 6:56 PM

റിപ്പബ്ലിക്കൻ പാർട്ടിയിലെ ശക്തമായ  എതിർപ്പിലും  യു.എസ്  പ്രസിഡന്‍റ്  സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. അമേരിക്ക, അതിന്‍റെ പ്രൗഡിയിലേക്ക് വരുന്നത് തന്നിലൂടെയാകുമെന്ന് അനുയായികളോട് പറഞ്ഞുകൊണ്ടാണ് ട്രംപ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

2020ല്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ തന്നെ തന്‍റെ മടങ്ങി വരവിനെ കുറിച്ച് ട്രംപ്  സൂചിപ്പിച്ചിരുന്നു . പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിന്‍റെ അവസാന റൗണ്ടിലേക്ക് എത്തണമെങ്കില്‍ ആദ്യം  തന്നെ പാര്‍ട്ടുള്ളില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെടണം.  എന്നാൽ  റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ ട്രംപിന് എതിരാളികൾ ഉള്ളതും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റീസുമായുള്ള ഭിന്നതയും ക്യാപിറ്റോള്‍ കലാപത്തിലെ അന്വേഷണം തുടരുന്നതും  സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് കൊണ്ടുള്ള  ട്രംപിൻ്റെ  മടങ്ങി വരവ് എളുപ്പമാക്കില്ല. കൂടാതെ ഇടക്കാല തെരഞ്ഞെടുപ്പിലെ മോശം പ്രകടനവും തിരിച്ചടിയാണ്.