ഓപ്പറേഷൻ പഞ്ചി കിരൺ; കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

By: 600021 On: Nov 16, 2022, 5:22 PM

ഓപ്പറേഷൻ പഞ്ചി കിരണ്‍ എന്ന പേരിൽ സംസ്ഥാനത്തെ സബ് രജിസ്ട്രാറർ ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന തുടരുന്ന സാഹചര്യത്തിൽ സബ് രജിസ്ട്രാറർ ഓഫീസുകളിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടത്തി.

തെരഞ്ഞെടുത്ത 76 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും മദ്യവും കണക്കിൽപ്പെടാത്ത പണവും കണ്ടത്തി. മലപ്പുറത്ത് 30,000 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 21,000 രൂപയും കണ്ടെത്തി. രജിസ്ട്രേഷൻ നടപടികള്‍ക്ക് ആധാരം 

 എഴുത്തുകാരിൽ നിന്ന് ഉദ്യോ​ഗസ്ഥര്‍ വ്യാപകമായി കൈക്കൂലി  വാങ്ങുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹമിന്റെ നിർദ്ദേശ പ്രകാരം പരിശോധന നടത്തിയത്.