കാനഡയില്‍ കഴിഞ്ഞ വര്‍ഷം മോഷ്ടിച്ച 10 വാഹനങ്ങള്‍: ഏറ്റവും മുന്നില്‍ ഹോണ്ട CR-V

By: 600002 On: Nov 16, 2022, 11:31 AM


കാനഡയിലുടനീളം ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ട 10 വാഹനങ്ങളുടെ പട്ടിക പുറത്തിറക്കി ഇക്വിറ്റ് അസോസിയേഷന്‍. കുറ്റകൃത്യങ്ങളും ഇന്‍ഷുറന്‍സ് തട്ടിപ്പുകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇക്വിറ്റ് അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ കഴിഞ്ഞ വര്‍ഷം ഫോര്‍ഡ്, ഹോണ്ട, ടൊയോട്ട തുടങ്ങിയവയുടെ മോഡലുകള്‍ ഉള്‍പ്പെടെ 10 കമ്പനികളുടെ എസ്‌യുവി കാറുകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്തി. 

കാനഡയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ടത് ഹോണ്ട CR-V ആണ്. അസോസിയേഷന്റെ കണക്കനുസരിച്ച് ഇത്തരത്തിലുള്ള 4,117 വാഹനങ്ങള്‍ മോഷണം പോയിട്ടുണ്ട്. മോഷ്ടിച്ച CR-V കാറുകളെല്ലാം 2016 നും 2021 നും ഇടയില്‍ നിര്‍മിച്ചവയാണെന്നും സര്‍വേയില്‍ കണ്ടെത്തി. ടൊറന്റോയും മോണ്‍ട്രിയലുമാണ് കാനഡയിലെ വാഹന മോഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ വിദേശത്തേക്ക് ലാഭത്തിനായി വില്‍ക്കുന്ന സംഘടിത വാഹന മോഷണ ഗ്രൂപ്പ് ടൊറന്റോയിലെയും മോണ്‍ട്രിയലിലെയും മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. 

ഹോണ്ടക്ക് പിന്നാലെ ലെക്‌സസ് RX സീരീസും മോഷ്ടാക്കളുടെ പ്രിയവാഹനമാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഹോണ്ട സിവിക്‌സ് ആണ് മോഷ്ടാക്കളുടെ മറ്റൊരു പ്രാധാന വാഹനം.