കെ. എം. ആർ. എം സംഘടിപ്പിച്ച വിളവൊത്സവ് 2022 ശ്രദ്ധേയമായി

By: 600045 On: Nov 16, 2022, 3:49 AM

കുവൈറ്റ് : കുവൈറ്റിലെ മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ (കെ. എം. ആർ. എം.) ഈ വർഷത്തെ കൊയ്ത്തുത്സവം വിളവൊത്സവ് 2022 എന്ന പേരിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.

അബ്ബാസിയ, സാൽമിയ, സിറ്റി, അഹമ്മദി ഏരിയകളിൽ നിന്നുമുള്ള മുഴുവൻ അംഗങ്ങൾ ഉൾപ്പെട്ട ആദ്യഫല വിളമ്പര റാലി വളരെ വ്യത്യസ്തമർന്ന വേഷ വിധാനങ്ങളോടെ ശ്രദ്ധേയമായി തുടർന്ന് നടന്ന വിവിധ കലാ മത്സരങ്ങളിലും വിളവൊത്സവ മേളയിലും ശ്രദ്ദേയമായ പങ്കാളിത്വം ഉണ്ടായി. തുടർന്ന് നടത്തപെട്ട പൊതു സമ്മേളനത്തിൽ കെ. എം. ആർ. എം. ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ജോൺ തുണ്ടിയത്ത്,  മുഖ്യാതിഥി അഡ്വ. ജോൺ തോമസ്, പ്രസിഡന്റ് ശ്രീ. ജോസഫ് കെ. ഡാനിയേൽ, സെക്രട്ടറി ശ്രീ. മാത്യു കോശി, സെൻട്രൽ ട്രഷറാർ ശ്രീ ജിമ്മി എബ്രഹാം, ജനറൽ കൺവീനവർ ശ്രീ എബി പാലമൂട്ടിൽ, ഫ്രണ്ടി മൊബൈൽ മാർക്കറ്റിംഗ് മാനേജർ ശ്രീ. ആസിഫ് അബ്ദുൽ ഗഫാർ, ജോയ് ആലുക്കാസ് മാർക്കറ്റിംഗ് മാനേജർ ശ്രീ സൈമൺ പള്ളികുന്നത്ത് എന്നിവർ സംസാരിച്ചു. വിളവോത്സവ സുവനീർ, കൺവീനർ ശ്രീ ലിജു പാറക്കൽ റവ. ഫാ. ജോൺ തുണ്ടിയത്തിന് നൽകി പ്രകാശനം ചെയ്തു. പോഷക സംഘടനകളായ MCYM, FOM കൂടാതെ നാല് ഏരിയകളിൽ നിന്നുമുള്ള ലൈവ് ഫുഡ്‌ സ്റ്റാളുകൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു. സമ്മാനദാനത്തോട് കൂടി   ഈ വർഷത്തെ കൊയ്ത്തുത്സവം സമാപിച്ചു.