ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗോഡ്‍ലി മേബിളിനെ കാൽഗറി കേരളാ ക്രിസ്ത്യൻ അസ്സംബ്ലി ആദരിച്ചു.

By: 600007 On: Nov 16, 2022, 3:27 AM

 

ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗോഡ്‍ലി മേബിളിനെ കാൽഗറി കേരളാ ക്രിസ്ത്യൻ അസ്സംബ്ലി (സി.കെ.സി.എ) ആദരിച്ചു. സി കെ സി എ യുടെ കാൽഗറി സൗത്ത് ആസ്ഥാനത്തു നടന്ന അനുമോദന ചടങ്ങിൽ സഭയുടെ മുതിർന്ന പാസ്റ്ററായ റവ: കുര്യച്ചൻ ഫിലിപ്പ്  മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ സഭാ  സെക്രട്ടറി ബ്രദർ ഷിബു തോമസ്, കാൽഗറി മലയാളി അസോസിയേഷൻ പ്രതിനിധി നിഷാ ജോൺ, മേബിളിന്റെ കുടുംബ സുഹൃത്തും കാൽഗറിയിലെ പ്രമുഖ റീയൽട്ടറുമായ രഞ്ജു കോരത്ത് എന്നിവർ സംസാരിക്കുകയുണ്ടായി.

മേബിളിന്റെ ഈ നേട്ടം കാനഡയിലെ മലയാളി സമൂഹത്തിന് , പ്രത്യേകിച്ച് സി കെ സി എ യിലെ ഓരോ അംഗങ്ങൾക്കും വളരെ അഭിമാനാർഹമാണെന്നു  റവ: കുര്യച്ചൻ ഫിലിപ്പ് തന്റെ അനുമോദന പ്രസംഗത്തിൽ പറയുകയുണ്ടായി.  ഏകദേശം നൂറ്റിയൻപതോളം പേർ പങ്കെടുത്ത ചടങ്ങിൽ  പ്രവാസികളായ തങ്ങൾക്കു സി കെ സി എ നൽകുന്ന  പിന്തുണ വളരെ വലുതാണെന്ന് മേബിൾ തന്റെ നന്ദി പ്രസംഗത്തിൽ അറിയിച്ചു.