ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമ യുദ്ധങ്ങളും രാഷ്ട്രീയ തർക്കങ്ങളും നടക്കുമ്പോൾ കേരളത്തിലെ വിവിധ സർവകലാശാലകളിലായി മൂവായിരത്തോളം ബിരുദ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നെന്ന് കണക്കുകൾ . നാക് അക്രഡിറ്റേഷൻ എ പ്ലസ്പ്ലസ് യോഗ്യത ലഭിച്ച കേരള സർവകലാശാലയിലടക്കം അഡ്മിഷൻ നടപടികൾ അവസാനിക്കുമ്പോൾ കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ളതും യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്നതുമായ കോളേജുകളിലാണ് 50 % ത്തോളം സീറ്റുകളും അപേക്ഷകരില്ലാതെ കിടക്കുന്നത്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ സീറ്റ് ഒഴിവുള്ളത്. ഉയർന്ന മാർക്കുള്ള കുട്ടികൾ പ്രൊഫഷണൽ കോഴ്സുകൾക്കും ബിരുദ പഠനത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോകുന്നതും താരതമ്യേന മാർക്ക് കുറഞ്ഞ കുട്ടികൾ ശാസ്ത്ര വിഷയങ്ങൾ പഠിക്കുവാൻ വിമുഖത കാട്ടുന്നതുമാവാം ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.