ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക-സാമ്പത്തിക വകുപ്പ് ജനസംഖ്യാ വിഭാഗത്തിൻ്റെ റിപ്പോർട്ട് പ്രകാരം ലോക ജനസംഖ്യ ഇന്ന് 800 കോടി കടന്നു. ജനസംഖ്യയുടെ തോത് വലിയ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ വരും വർഷങ്ങളിൽ ചൈനയെ മറികടക്കുമെന്നാണ് കണക്കുകൾ.
മുംബൈയിൽ, രാജ്യത്തെ ജനസംഖ്യയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ് എന്ന സ്ഥാപനം എല്ലാ ദിവസവും അപ്‍ഡേറ്റ് ചെയ്ത് പ്രദർശിപ്പിക്കുന്ന ഇന്ത്യയിലെ ജനസംഖ്യ കണക്ക് ഇന്ന് 1414856019 എത്തി നിൽക്കുന്നു. അതായത് 141 കോടി. ജനസംഖ്യ പട്ടികയിൽ 145 കോടി എത്തിയ ചൈനയെ മറികടക്കാൻ വെമ്പുന്ന ജനസംഖ്യയിൽ ലോകത്തെ രണ്ടാമത് രാജ്യാമാവും ഇന്ത്യ.