ഡൊണാൾഡ് ട്രംപിന്റെ മകളുടെയും, ബൈഡന്റെ കൊച്ചു മകളുടെയും വിവാഹം ഒരേ ദിവസം.

By: 600084 On: Nov 15, 2022, 4:55 PM

വാഷിംഗ്ടൺ:  മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ മകൾ ടിഫാനിയുടെയും യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊച്ചുമകൾ (ഹണ്ടര്‍ ബൈഡന്‍റെ മകള്‍) നൊവാമിയുടെയും വിവാഹം നവംബർ 12  ശനിയാഴ്ച ഫ്ലോറിഡായിലും വാഷിങ്ടണിലുമായി നടന്നു.

ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ എ ലാഗോയിലായിരുന്നു വിവാഹ ചടങ്ങുകൾ. യുഎസ് കോൺഗ്രസുകാരി അന്ന പോളിന ലൂണ ദമ്പതികൾക്ക് ട്വിറ്ററിലൂടെ ആശംസകൾ നേർന്നു. സഹോദരി ഇവാങ്കയും ഭർത്താവ് ജാരെഡ് കുഷ്‌നറും മക്കളും ട്രംപിന്റെ ഭാര്യ മെലാനിയയും മകൻ എറിക്കും ചടങ്ങിൽ പങ്കെടുത്തു.

വിവാഹത്തിന്റെ ചിത്രങ്ങൾ ഇവാങ്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ട്രംപിന്റെ നാലാമത്തെ കുട്ടിയാണ് ടിഫാനി. വ്യവസായി മൈക്കൽ ബൗലോസാണ് വരൻ. മരിയ മാപ്ള്‍സ് ആണ് അമ്മ. 2018 ലാണ് ടിഫാനി ബൗലോസുമായി പ്രണയത്തിലായത്.

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊച്ചുമകൾ (ഹണ്ടര്‍ ബൈഡന്‍റെ മകള്‍) നൊവാമിയുടെയും വിവാഹം ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ശനിയാഴ്ച നടന്നു. വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിലെ 19ാമത് വിവാഹമായിരുന്നു ഇത്. എന്നാല്‍, ഒരു  പ്രസിഡന്‍റിന്‍റെ പേരക്കുട്ടിയുടെ വിവാഹം വൈറ്റ് ഹൗസില്‍ നടക്കുന്നത് ആദ്യമായാണ്. ഇതുവരെ നടന്ന 18 വിവാഹവും പ്രസിഡന്‍റിന്‍റെ മക്കളുടെതായിരുന്നു.

ജോ ബൈഡന്‍റെ കൊച്ചു മകള്‍ നൊവാമിയുടെ(28) വരന്‍ നീല്‍(25) ആണ്. അഭിഭാഷകയാണ് നൊവാമി. പെനിസില്‍വാനിയ ലോ സ്കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയയാളാണ് നീല്‍. നാല് വര്‍ഷമായി ഇരുവരും ഒരുമിച്ച്‌ കഴിയുകയായിരുന്നു. വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ  2013 ൽ  ആദ്യമായി നടന്ന വിവാഹം വൈറ്റ് ഹൗസ്  പോട്ടോഗ്രാഫർ പെറ്റ് സൗസായുടേതായിരുന്നു. പാറ്റ്  ലീസായിരുന്നു വധു.