സമ്പത്തിൻ്റെ  വലിയ ഭാഗവും  ഒഴിവാക്കാൻ ഒരുങ്ങി ആമസോൺ സ്ഥാപകൻ  ജെഫ് ബെസോസ്

By: 600021 On: Nov 15, 2022, 4:34 PM

ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിൻ്റെ സ്ഥാപകനുമായ ജെഫ് ബെസോസ് തൻ്റെ സമ്പത്തിൻ്റെ  വലിയ ഭാഗം വിട്ടുനല്‍കാൻ ഒരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനം, ചാരിറ്റി, രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങള്‍ മുതലായവയ്ക്ക് പ്രയോജനപ്പെടുത്താനായാണ്  സമ്പത്ത് വിട്ടുനൽകാൻ  തീരുമാനിച്ചത്.

നിരവധി തവണ അതിസമ്പന്നരുടെ നിരയില്‍ ഒന്നാമനായിട്ടുള്ള  ബെസോസിൻ്റെ ആസ്തി  124.1 ബില്യണ്‍ ഡോളര്‍ അഥവാ പത്ത് ലക്ഷം കോടി രൂപയിലേറെയാണ്. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും ഭൂരിഭാഗം പണവും ഒഴിവാക്കാനുള്ള ഒരു തീരുമാനത്തിലേക്കെത്താനാണ്  ശ്രമിക്കുന്നതെന്നാണ്  സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ ജെഫ് പറഞ്ഞത്. 2021ൽ ആമസോണ്‍ സിഇഒ സ്ഥാനം ഒഴിഞ്ഞ ബെസോസിൻ്റെതാണ് വാഷിംഗ്ടണ്‍ പോസ്റ്റും എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിനും.