കമ്പാനിയൻ മോഡ്  ഫീച്ചറുമായി വാട്‍സ് ആപ്പ് ; ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം 

By: 600021 On: Nov 15, 2022, 2:56 PM

നിലവിൽ  വാട്‍സ്ആപ്പ് വെബ് വഴി മാത്രം ഒന്നിലധികം ഡിവൈസുമായി ലിങ്ക് ചെയ്യാൻ സാധിച്ചിരുന്ന വാട്‍സ്ആപ്പ് ഇനി മുതൽ നാല് ഡിവൈസുകളിൽ വരെ ഒരേസമയം ബന്ധിപ്പിക്കാം. മാസങ്ങളായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന കമ്പാനിയൻ മോഡ് എത്തുന്നതോടെയാണ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകുക.

തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില ഉപയോക്താക്കൾക്ക് ഈ സേവനം ഇതിനോടകം ലഭ്യമായിട്ടുണ്ട്. വൈകാതെ തന്നെ മുഴുവൻ ഉപയോക്താക്കളിലേക്കും കമ്പാനിയൻ മോഡ് സേവനം വ്യാപിപ്പിക്കുമെന്ന് വാബീറ്റ ഇൻഫോയുടെ  റിപ്പോർട്ടിൽ പറഞ്ഞു. എല്ലാ ചാറ്റുകളും എൻഡ് -ടു -എൻഡ് എൻക്രിപ്ട് ചെയ്തിരിക്കും.