യുദ്ധം ഒന്നിനും പരിഹാരമല്ല ;നയതന്ത്രത്തിലൂടെ സമാധാനം കണ്ടെത്തണമെന്ന് പ്രധാനമന്ത്രി 

By: 600021 On: Nov 15, 2022, 2:37 PM

ഇൻഡോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക രാജ്യങ്ങളെ അഭിസംബോധന ചെയ്തു. റഷ്യ - ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്നും  ഉക്രൈനിൽ വെടി  നിർത്തൽ നടപ്പിലാക്കി നയതന്ത്രത്തിലൂടെ സമാധാനം കണ്ടെത്തണമെന്നും യുദ്ധത്തിനു എതിരായ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്,അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ   ഇരു രാജ്യങ്ങളും തമ്മിൽ വിവിധ വിഷയങ്ങളിലുള്ള സഹകരണം ശക്തിപ്പെടുത്താൻ  തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ലോക മഹായുദ്ധം അവശേഷിപ്പിച്ച നഷ്ടങ്ങൾ നാം ഓർക്കണമെന്നും കോവിഡാനന്തര ലോകം പടുത്തുയർത്തേണ്ടത് നാമോരോരുത്തരുടേയും കടമയാണെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ഓരോ പൗരനും സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തണം  എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.അടുത്ത ജി-20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക. ഇതോടനുബന്ധിച്ച്  ഡിസംബറിൽ  ജി-20 രാഷ്ട്രങ്ങളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കും.