മാസ്‌ക് നിര്‍ബന്ധമാക്കിയ സ്‌കൂളുകളില്‍ കോവിഡ് കേസുകള്‍ കുറയുന്നു: പഠനം 

By: 600002 On: Nov 15, 2022, 1:01 PM


മാസ്‌ക് മാന്‍ഡേറ്റ് പിന്‍വലിക്കാത്ത സ്‌കൂളുകളില്‍ കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. യുഎസിലെ ഒരു കൂട്ടം ഗവേഷകര്‍ 70 സ്‌കൂള്‍ ഡിസ്ട്രിക്റ്റിലായി നടത്തിയ പഠനത്തിലാണ് മാസ്‌ക് മാന്‍ഡേറ്റും കോവിഡ് കേസുകളുടെ എണ്ണവും താരതമ്യ പഠനം നടത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ മാസ്‌ക് മാന്‍ഡേറ്റ് പിന്‍വലിച്ച ഗ്രേറ്റര്‍ ബോസ്റ്റണ്‍ ഏരിയയിലെ സ്‌കൂള്‍ ഡിസ്ട്രിക്റ്റുകളില്‍ മാസ്‌ക് ഇപ്പോഴും നിര്‍ബന്ധമാക്കിയ സ്‌കൂളുകളെ അപേക്ഷിച്ച് 15 ആഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു. ഇവിടെ 1,000 വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും 44.9 കോവിഡ് കേസുകള്‍ കൂടുതലായി കണ്ടെത്തിയെന്ന് പഠനത്തില്‍ പറയുന്നു. 

വിദ്യാര്‍ത്ഥികളിലേതു പോലെ ജീവനക്കാരുടെ ഇടയിലും മാസ്‌ക് മാന്‍ഡേറ്റ് പിന്‍വലിച്ചത് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത സ്‌കൂളുകളില്‍ മൊത്തം 1,000 സ്റ്റാഫ് അംഗങ്ങളുണ്ടെങ്കില്‍ അവിടെ 81 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേസുകളുടെ നിരക്ക് മാസ്‌ക് മാന്‍ഡേറ്റ് നിലനിര്‍ത്തുന്ന സ്‌കൂളുകളേക്കാല്‍ ഇരട്ടിയായെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.