അടുത്ത വര്‍ഷം കാല്‍ഗറിയില്‍ നിന്ന് ദുബായിലേക്ക് നേരിട്ട് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുമെന്ന് വെസ്റ്റ് ജെറ്റ്. ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് സ്‌ളോട്ടിംഗ് കോ-ഓര്‍ഡിനേറ്ററായ എയര്‍പോര്‍ട്ട് കോ-ഓര്‍ഡിനേഷന്‍ ലിമിറ്റഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ പുതിയ റൂട്ടുകളൊന്നും പ്രഖ്യാപിക്കാനില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2023 മാര്‍ച്ച് 27ന് ആരംഭിക്കുന്ന 31 ആഴ്ചത്തെ വേനല്‍ക്കാല ഫ്‌ളയിംഗ് സീസണില്‍ കാല്‍ഗറി ആസ്ഥാനമായുള്ള കമ്പനിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്‌ളൈറ്റ് സ്ലോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. 59,520 യാത്രക്കാരെ വഹിക്കാനുള്ളി 186 ഫ്‌ളൈറ്റ് സ്‌ളോട്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. വേനല്‍ക്കാല ഫ്‌ളൈയിംഗ് സീസണില്‍ ആഴ്ചതോറും മൂന്ന് റൗണ്ട് ട്രിപ്പ് യാത്രകള്‍ക്കായാണ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുക.