വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഭവന നിർമ്മാണ സഹായം നൽകി

By: 600018 On: Nov 15, 2022, 1:11 AM

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ (ഒഫീഷ്യൽ ഗ്രൂപ്പ്) ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ചിക്കാഗോ പ്രൊവിൻസിന്റെ നേതൃത്വത്തിൽ 4 വീടുകളുടെ ധനസഹായം നവംബർ 12 ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ചിക്കാഗോ പ്രസിഡന്റ് ബെഞ്ചമിൻ തോമസ്, പ്രമുഖ സാമൂഹിക പ്രവർത്തക ഡോക്ടർ സുനിൽ എം.സ്  നു കൈമാറീ. ചിക്കാഗോ പ്രസിഡന്റ് ബഞ്ചമിൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ ട്രെഷറർ സാം ഡേവിഡ് മാത്യു സ്വാഗതം ആശംസിച്ചു. ഇന്ത്യാ റീജിയൻ പ്രസിഡന്റ് ഡോക്ടർ ജയകുമാർ, വനിതാ ഫോറം ഇന്ത്യാ റീജിയൻ പ്രസിഡന്റ് പ്രൊഫെസർ ഏലിയാമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബഞ്ചമിൻ തോമസ് അമേരിക്ക റീജിയൻ, ചിക്കാഗോ പ്രൊവിൻസ് എന്നിവയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചു സംസാരിച്ചു. ഇതോടുകൂടി 10  ഭവനങ്ങൾ ചിക്കാഗോ പ്രൊവിൻസ് നിർമ്മിച്ചു നൽകുകയുണ്ടായീ.

 

 

അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്, പ്രസിഡന്റ് ജോൺസൺ തലചെലൂർ, റീജിയൻ ട്രെഷറർ അനീഷ് ജെയിംസ്,  റീജിയൻ വൈസ് ചെയർ പേഴ്സൺ ശാന്ത പിള്ളൈ, റീജിയൻ വൈസ് പ്രസിഡെന്റ് അഡ്മിൻ മാത്യൂസ് എബ്രഹാം, വൈസ് പ്രസിഡന്റ് Org. Dev ജിബ്സൺ മാത്യു ജേക്കബ്, വൈസ് പ്രസിഡെന്റ് ജാക്സൺ ജോയ്,  മാത്യൂസ് മുണ്ടക്കൻ (ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ), റോയ് മാത്യു (ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമൻസ് ഫോറം പ്രസിഡന്റ്), ജോമോൻ ഇടയാടി, ഗ്ലോബൽ ചെയർമാൻ  ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അസ്സോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള, ഇന്ത്യ റീജിയൻ ചെയർപേഴ്സൺ ഡോക്ടർ വിജയലക്ഷ്മി എന്നിവർ ആശംസകൾ അറിയിച്ചു.