ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിക്കാൻ ഒരുങ്ങി സ്കൈ റൂട്ട് എയ്‌റോ സ്പേസ്.

By: 600021 On: Nov 14, 2022, 6:45 PM

പ്രരംഭ് എന്ന്  പേരിട്ട  കന്നി ദൗത്യത്തിലൂടെ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ വിക്രം എസ് വിക്ഷേപിക്കാൻ ഒരുങ്ങി സ്കൈ റൂട്ട് എയ്‌റോ സ്പേസ്. ഈ മാസം 18 ന് രാവിലെ 11: 30 നാണ്  വിക്ഷേപണം.ഇന്ത്യ , യുഎസ്, സിംഗപ്പൂർ, ഇ ന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വികസിപ്പിച്ച ഫൺ- സാറ്റ് ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്രം വഴി വിക്ഷേപിക്കുക .

ചെന്നൈ ആസ്ഥാനമായുള്ള ഏറോ സ്പേസ് സ്റ്റാർട്ടപ്പായ സ്പെയ്സ് കിഡ്സിൻ്റെ നേതൃത്വത്തിൽ  ആണ് വിക്ഷേപണം നടക്കുക. ഇതോടെ  ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്കൈറൂട്ട് മാറും.