ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കും;ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ  ഗവേഷണ സ്ഥാപനമാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി .

By: 600021 On: Nov 14, 2022, 6:24 PM

മതിയായ തസ്തികകൾ ഉൾപ്പെടുത്തി   മികച്ച  ഗവേഷണ സ്ഥാപനമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ മാറ്റിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ  ജോർജ് .നിലവിൽ വയോജന ചികിത്സ,പ്രമേഹ ചികിത്സ എന്നിവക്ക് പുറമെ എൻഡോക്രൈനോളജി,കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി എന്നീ സേവനങ്ങൾ  സ്ഥാപനം നടത്തി  വരുന്നുണ്ട് . പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കും അത്യാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ആശുപത്രിയായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്ഥാപനത്തെ   മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിൽ  വെച്ച് നടന്ന ലോക പ്രമേഹ ദിനാചരണം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതശൈലി രോഗങ്ങൾ വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ  രോഗ നിർണയം നടത്തി മതിയായ ചികിത്സ ഉറപ്പുവരുത്താനും  ജീവിതശൈലി രോഗങ്ങൾ കുറച്ചു കൊണ്ടുവരാൻ  വേണ്ട  ശക്തമായ ഇടപെടലുകൾ  നടത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. രോഗനിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗ് നടത്തിയിട്ടുണ്ട്.