വില നിയന്ത്രണ നയങ്ങൾക്ക് മന്ത്രിസഭാ അനുമതി;അവശ്യവസ്തുക്കളുടെ വിലവർധന തടഞ്ഞ് യുഎഇ.

By: 600021 On: Nov 14, 2022, 5:54 PM

അവശ്യവസ്തുക്കളുടെ വിലവർധന തടഞ്ഞു, പുതിയ വില നിയന്ത്രണ നയങ്ങൾക്ക് രൂപം നൽകി യുഎഇ  മന്ത്രി സഭ.  സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അരി,ഗോതമ്പ്, പാചകയെണ്ണ, പഞ്ചസാര, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, ബ്രഡ് തുടങ്ങിയ  9 അവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കാൻ പാടില്ല എന്നത്  ഉൾപ്പെടെയാണ് മന്ത്രിസഭ പുതിയ വില നിയന്ത്രണ നയങ്ങൾക്ക് രൂപം നൽകിയത്.

ഇത്  പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതൽ ഉൽപ്പന്നങ്ങൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രിസഭ  അറിയിച്ചു.ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ പ്രാദേശികമായി ലഭ്യമല്ലാത്ത ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഈടാക്കില്ലെന്നും  പുതിയ തീരുമാനത്തിലുണ്ട്.

പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക് തൂമിൻറെ  അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്