സിനിമാ ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു.

By: 600003 On: Nov 14, 2022, 5:09 PM

Picture Courtesy : ZeeNews

സിനിമാ ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു. 44 വയസ്സായിരുന്നു. അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്ത തുടര്‍ന്ന് ചികിത്സയിലായിരുന്നു. 'അപ്പന്‍' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത 'ചാന്ദ്‌നി ബാര്‍' എന്ന ബോളിവുഡ് ചിത്രത്തില്‍ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് തുടക്കം.

മലയാളത്തിൽ 'അന്നയും റസൂലും', 'തുറമുഖം', 'കമ്മട്ടിപ്പാടം' എന്നീ ചിത്രങ്ങളിൽ സെക്കൻഡ് യൂണിറ്റ് ഛായാഗ്രാഹകൻ ആയി പ്രവർത്തിച്ചു. ദുൽക്കർ സൽമാന്റെ സെക്കൻഡ് ഷോയിലൂടെ സ്വതന്ത്ര സംവിധായകൻ ആയി മാറി. ശേഷം, ' ഞാന്‍ സ്റ്റീവ് ലോപ്പസ്', 'കൂതറ', 'അയാള്‍ ശശി', 'ഡി കമ്പനി', 'റോസ് ഗിറ്റാറിനാല്‍', 'മൈ ഫാന്‍ രാമു', 'ആനയെ പൊക്കിയ പാപ്പാന്‍', 'ഈട', 'ഓട്ടം' എന്നീ സിനിമകളുടെയും ഛായാഗ്രാഹകൻ ആയി പ്രവർത്തിച്ചു.